തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള അഡാക്ക് ജീവനക്കാർക്ക് സ്റ്റാഫ് റൂൾ നടപ്പാക്കണമെന്ന് അഡാക്ക് എംപ്ലോയീസ് യൂണിയൻ പ്രഥമ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പെരുന്താന്നി രാജു അദ്ധ്യക്ഷത വഹിച്ചു. അഡാക്ക് ഫാം ലേബേഴ്സ് യൂണിയൻ പ്രസിഡന്റ് സി. പുരുഷോത്തമൻ,​ സഞ്ജീവ്,​ സി.ഐ.ടി.യു പാളയം ഏരിയ ജോയിന്റ് സെക്രട്ടറി അജയകുമാർ,​ ശിവകുമാർ,​ ജയ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി പെരുന്താന്നി രാജുവിനെയും സെക്രട്ടറിയായി വി.എസ്. വിജേന്ദ്രകുമാറിനെയും തിരഞ്ഞെടുത്തു.