ബാലരാമപുരം: പണ്ഡിതർ വിളക്കിതല നായർ സഭ ബാലരാമപുരം കരയോഗങ്ങളുടെ മേഖലാ സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സാമൂഹികപ്രവർത്തകനുള്ള ഭുവനചന്ദ്രൻ കർമ്മശ്രേഷ്ഠപുരസ്കാരം നേടിയ സുരേഷ് കുന്നത്തിനെയും കുട്ടപ്പൻ,രവീന്ദ്രൻ,ഹരികുമാർ എന്നിവരെ ആദരിച്ചു. കരയോഗം പ്രസിഡന്റ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സുരേഷ് കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി ചികിത്സാ ധനസഹായം വിതരണം ചെയ്തു. രാജേഷ്,പ്രഭ,മംഗലക്കൽ അശോകൻ,തിരുമല വിജയകുമാർ,സജീവ് ലാൽ,നെയ്യാറ്റിൻകര സുനിൽ,മഹേഷ് വെൺപകൽ എന്നിവർ സംസാരിച്ചു.കരയോഗം സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.