ബാലരാമപുരം: ഭരണഘടനാ വിരുദ്ധമായ ദേശീയപൗരത്വനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണഘടന സംരക്ഷണ വേദി ഇന്നും നാളെയുമായി ബാലരാമപുരത്ത് രാപ്പകൽ സമരം സംഘടിപ്പിക്കും. വൈകിട്ട് 5 ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എം.വിൻസെന്റ്, ഐ.ബി സതീഷ്, കെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, എൻ.പീതാംബരക്കുറുപ്പ്, പന്ന്യൻ രവീന്ദ്രൻ, മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, പി.നസീർ തുടങ്ങിയ നേതാക്കൾ സംസാരിക്കും. നാളെ വൈകിട്ട് 5ന് നടക്കുന്ന ഐകൃദാർഢൃ സമ്മേളനം പി.പി.രാജീവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ വി.എസ്.ശിവകുമാർ,കെ.എസ് ശബരീനാഥൻ, ശ്രീനാരായണ ധർമ്മവേദി കൺവീനർ ഡോ.ബിജു രമേശ്,ഡോ.എ.നീലലോഹിതദാസ്, ഫാദർ. റോബിൻസൺ ഡേവിഡ്, സ്വാമി ഹിമവൽ ഭദ്രാനന്ദ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം തുടങ്ങിയവർ സംസാരിക്കും. രാപ്പകൽ സമരത്തിന്റെ സ്വാഗത സംഘം ഓഫീസ് നേമം ബ്ലോക്ക് മെമ്പർ ഡി.സുരേഷ് കുമാറും മണലി മെമ്പർ എ.എം.സുധീറും സംയുക്തമായി നിർവഹിച്ചു. വിവിധ സംഘടന നേതാക്കൾ, വിദ്യാർത്ഥികൾ,യുവജനങ്ങൾ, കലാസാംസ്കാരിക പ്രവർത്തകർ എന്നിവർ സമരത്തിൽ അണിചേരുമെന്ന് സംയുക്തവേദി ചെയർമാൻ എം.അയൂബ്ഖാൻ, ജനറൽ കൺവീനർ സജ്ജാദ് സഹീർ എന്നിവർ അറിയിച്ചു.