k-ajithkumar-ulghadanam-c

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിന് സമീപം പ്രവർത്തിച്ചിരുന്ന കേരളകൗമുദി കല്ലമ്പലം ബ്യൂറോ ആധുനിക സജ്ജീകരണങ്ങളോടെ ശീതീകരിച്ച പുതിയ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. കല്ലമ്പലം പഴയ പൊലീസ് സ്റ്റേഷന് സമീപമാണ് പുതിയ ഓഫീസ്. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ ഓഫീസ് ഉദ്ഘാടനം ചെയ്‌തു. കല്ലമ്പലം ലേഖകൻ സുനിൽകുമാർ അദ്ധ്യക്ഷനായി. സർക്കുലേഷൻ മാനേജർ ജി. അനിൽകുമാർ, അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ ആർ.എസ്. രാഹുൽ, പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർ സുധികുമാർ. ബി, സർക്കുലേഷൻ എക്‌സിക്യുട്ടീവ്‌ ദീപക് രാജേന്ദ്രൻ, കോൺഗ്രസ് നേതാവ് എം.ആർ. നിസാർ തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് സ്റ്റാഫുകളായ ദിവ്യ സ്വാഗതവും രേവതി നന്ദിയും പറഞ്ഞു. ഫോൺ: 0470 2690082, 9188477718.