ആറ്റിങ്ങൽ: ക്രിസ്‌മസ് - പുതുവർഷ ആഘോഷങ്ങൾക്ക് ഉത്സവ അന്തരീക്ഷം പകർന്ന ഡിസംബർ ഫെസ്റ്റിൽ സന്ദർശകപ്രവാഹം തുടരുന്നു. അവധി ദിവസമായ ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മുതൽ കുടുംബങ്ങൾ ഡിസംബർ ഫെസ്റ്റിലേക്ക് എത്തിത്തുടങ്ങി. ജനങ്ങളുടെ മികച്ച അഭിപ്രായം നേടിയ മേള 5ന് മേളയ്ക്ക് കൊടിയിറങ്ങും. ഡിസംബർ ഫെസ്റ്റിൽ കൗമുദി ടി.വിയിലെ ജനപ്രിയ പരിപാടിയായ ഓ മൈ ഗോഡ് ടീം അവതരിപ്പിച്ച കോമഡി ഷോ,​ ആറ്റിങ്ങൽ യു. ടെകിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച നൃത്തം,​ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ആർട്സ് ക്ലബ്,​ തിരുവനന്തപുരം വഞ്ചിയൂർ അഭിഭാഷക കൂട്ടായ്‌മ,​ വർക്കല നന്ദനം മ്യൂസിക് ട്രൂപ്പ് എന്നിവർ അവതരിപ്പിച്ച ഗാനമേള,​ സ്നേക്ക് മാസ്റ്റർ വാവാ സുരേഷിന്റെ പ്രകൃതി സ്നേഹ സന്ദേശ പ്രദർശനം എന്നിവ ശ്രദ്ധ നേടി. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് നടക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് പത്തു ദിവസമായി നടക്കുന്ന മേളയുടെ കോ സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. അമ്യൂസ്‌മെന്റ് പാർക്കിലെ കൊളമ്പസിലും ട്രെയിനിലും റൊട്ടേറ്റിംഗ് ഗെയിമുകളിലും എയർക്ലൈമ്പറിലും കൊച്ചുകൂട്ടുകാർ അവധി ദിനം ആഘോഷിക്കുകയാണ്.