വർക്കല:സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ചിട്ടുളള ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബ സംഗമത്തിന്റെയും അദാലത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നരിക്കല്ല് മുക്ക് തോപ്പിൽ ആഡിറ്റോറിയത്തിൽ മന്ത്റി എ.സി.മൊയ്തീൻ നിർവഹിക്കും.അഡ്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ലൈപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു.വി.തോമസ് റിപ്പോർട്ട് അവതരിപ്പിക്കും.അഡ്വ. അടൂർപ്രകാശ് എം.പി,അഡ്വ.വി.ജോയി എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,സംസ്ഥാന സർക്കാർ വികസന ഉപദേഷ്ടാവ് രഞ്ജിത്ത്,നവകേരള മിഷൻ കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്,ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആ.സുഭാഷ്,ജില്ലാ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ,ജില്ലാ പഞ്ചായത്തംഗങ്ങളായ വി.രഞ്ജിത്ത്,അഡ്വ.എസ്.ഷാജഹാൻ എന്നിവർക്കു പുറമെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് സ്വാഗതവും സെക്രട്ടറി പി.എൻ.അരുൺരാജ് നന്ദിയും പറയും.