general

ബാലരാമപുരം: ബാലരാമപുരം സെന്റ് സെബസ്ത്യാനോസ് ഫെറോന ദൈവാലയത്തിലെ സെബസ്ത്യാനോസ് തിരുനാൾ ഉത്സവത്തോടനുബന്ധിച്ച് അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. 17 മുതൽ 26 വരെയാണ് തിരുനാൾ.ഫാദർ പയസ് ലോറൻസ്,​ ഇടവക സെക്രട്ടറി വിമൽ,​തഹസീൽദാർ കെ.മോഹനകുമാർ,​പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി,​ബാലരാമപുരം സി.ഐ ജി.ബിനു,​മെഡിക്കൽ ഓഫീസർ ആർ.എം.ബിജു,​വാർഡ് മെമ്പർമാരായ പ്രമീള,​പ്രഭ,പൊതുമരാമത്ത് വകുപ്പ്,​വാട്ടർ അതോറിട്ടി,ഫയർഫോഴ്സ് മറ്റ് ഇതര വകുപ്പ് തല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.ഉത്സവം 17 ന് കൊടിയേറി 26 ന് ചപ്രപ്രദക്ഷിണത്തോടെ സമാപിക്കും.