വിതുര: കെ.എസ്.ശബരിനാഥൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് തൊളിക്കോട് പഞ്ചായത്തിലെ തേവൻപാറ വാർഡിൽ നിർമ്മിച്ച പച്ചമല - തോട്ടവിള - തുരുത്തി റോഡിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. തേവൻപാറ വാർഡ്മെമ്പർ എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ആനപ്പെട്ടി വാർഡ്മെമ്പർ അഷ്ക്കർ തൊളിക്കോട്, എം.എം.ബുഹാരി, ആന്റണി, കുട്ടപ്പൻ, പി.പുഷ്പാംഗദൻനായർ, പാറയിൽ റഷീദ്, ലൈലാ ഹനീഫ്, ശ്രീകുമാരി, ശോഭന, മണിക്കുട്ടൻ, കുഴിനട സുധീർ, സക്കീർ ഹുസൈൻ, പച്ചമല നാസർ, ഷാഫി, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.