വർക്കല: ആർ.കെ.ഡി.ജി ട്രാക്‌സും ഗുരുധർമ്മപ്രചാരണസഭയും ചേർന്ന് നിർമ്മിച്ച ഗുരുദേവ കൃതികളായ ദൈവദശകം, ജാതിമീമാംസ, ജാതി നിർണയം, കുണ്ഡലനിപാട്ട് എന്നിവയുടെ യുട്യൂബ് വീഡിയോ ആൽബം ' ശ്രീഗുരുപ്രസാദം' ശിവഗിരിയിൽ മന്ത്റി ഇ.പി. ജയരാജൻ പ്രകാശനം ചെയ്‌തു. ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അഡ്വ.വി. ജോയി എം.എൽ.എ, അനിൽ വെൺകുളം, രാജ്കപൂർ, പി. ജയരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുരുകേശ് വർക്കലയും സുനിൽ വേങ്ങാടും ചേർന്ന് സംഗീതം നൽകിയ ആൽബത്തിൽ സ്വാമി സൂക്ഷ്‌മാനന്ദ, രാജ്മോഹൻ കൊല്ലം, ജയലക്ഷ്‌മി റജി എന്നിവരാണ് ആലാപനം നിർവഹിച്ചത്.