vld-1

വെള്ളറട: പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ അരുവിയോട് വാർഡിൽ നിർമ്മിച്ച പകൽ വീടിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. സുജാതകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. ഗീതരാജശേഖരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ, പാലിയോട് ശ്രീകണ്ഠൻ, സുനതി, ലൈല, ബി.ഡി.ഒ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പത്തുലക്ഷം രൂപ ചെലവഴിച്ച് ആധുനിക സംവിധാനങ്ങളോടെയാണ് പകൽ വീട് നിർമ്മിച്ചിട്ടുള്ളത്.