വിതുര: കല്ലാർ എക്‌സ് സർവീസ്‌മെൻസ് കോളനി റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം. ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. കല്ലാർ റസിഡന്റ്‌സ് പ്രസിഡന്റ് പി. ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു. കല്ലാർ വാർഡ്‌മെമ്പർ ബി. മുരളീധരൻനായർ, ഫ്രാറ്റ് സെക്രട്ടറി തെന്നൂർ ഷിഹാബ്, ആനപ്പാറ മുല്ലച്ചിറ കാരുണ്യ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ഇ. ഈപ്പൻ, എം. സുരേന്ദ്രൻനായർ, എൻ. മോഹനകുമാർ, റസിഡന്റ്‌സ് സെക്രട്ടറി സി.ആർ. അശോകൻ എന്നിവർ പങ്കെടുത്തു. കല്ലാർ മേഖലയിലെ കാട്ടുമൃഗശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പി. ശ്രീകണ്ഠൻനായർ (പ്രസിഡന്റ്) സി.ആർ. അശോകൻ (സെക്രട്ടറി), ബി. മുരളീധരൻനായർ (വൈസ് പ്രസിഡന്റ്) എം.ആർ. അർച്ചന, ബി. അജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ), എൻ. മോഹനകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.