വിതുര: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള എക്സൈസിന്റെ വിമുക്തി ജ്വാല പരിപാടി തൊളിക്കോട് പഞ്ചായത്തിൽ ആചരിച്ചു. പുളിച്ചാമല റസിഡന്റ്സ് അസോസിയേഷന്റെയും, സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയുടെയും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും നേതൃത്വത്തിലാണ് വിമുക്തിജ്വാല തെളിയിച്ചത്. റസിഡന്റ്സ് ഭാരവാഹികളായ ബി.പുരുഷോത്തമൻനായർ, ഭദ്രം.ജി.ശശി, ക്ലബ് ഭാരവാഹികളായ പഞ്ചായത്ത് മെമ്പർ ബി.സുശീല, സജികുമാർ, കുമാരി അനിത എന്നിവർ നേതൃത്വം നൽകി