
കല്ലറ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുതുവിള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി.പി.നായർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. ശ്രീലാൽ അദ്ധ്യക്ഷനായിരുന്നു. കല്ലറ അനിൽ കുമാർ, ഷാനവാസ് ആനക്കുഴി, ആനാംപച്ച സുരേഷ്, ജി. ശിവദാസൻ, ഒ. പവിത്രകുമാർ എന്നിവർ സംസാരിച്ചു.