ring

വെഞ്ഞാറമൂട്: പതിമൂന്നുകാരന്റെ വിരലിൽ കുടുങ്ങിയ മോതിരം ഊരിമാറ്റി അഗ്നി രക്ഷാസേന. മോതിരം ഊരാനാകാതെ ബുദ്ധിമുട്ടിയ വെമ്പായം സ്വദേശി അഭിഷേകിനാണ് വെഞ്ഞാറമൂട് അഗ്നി രക്ഷാപ്രവർത്തകർ തുണയായത്. മോതിരം ഊരാൻ അഭിഷേക് ആവത് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഭിഷേകിനെ രക്ഷിതാക്കൾ കീഴായിക്കോണത്തെ അഗ്നി രക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ നിസാറുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മുഹമ്മദ് ഷാഫി അബ്ബാസിയും രഞ്ജിത്തും ചേർന്ന് നൂലുപയോഗിച്ച് മോതിരം പതുക്കെ ഊരിമാറ്റിയതോടെ അഭിഷേകിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു