വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. കോട്ടുകുന്നം സ്വദേശികളായ ഭാസി, റൈനു എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ മാസം 12നായിരുന്നു സംഭവം. കോട്ടുകുന്നം സാംസ്‌കാരിക നിലയത്തിൽ നടന്ന സമ്പൂർണ ബീമാഗ്രാമം പ്രഖ്യാപന പരിപാടിക്കിടെ ഭാസിയും റൈനുവും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ആരോപിച്ച് ബിന്ദു അരുൺകുമാർ പരാതി നൽകിയിരുന്നു.