കല്ലമ്പലം: മണമ്പൂർ ഗുരുനഗറിലെ ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുംകുളം മടവിളാകത്ത് ജാകിംസ് ഉണ്ണിയെയാണ് (35) കല്ലമ്പലം പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ മന്ദിരത്തിന്റെ മുൻഭാഗം തകർന്നിരുന്നു. ശാഖാ ഭാരവാഹികളുടെ പരാതിയിലുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.