ആറ്റിങ്ങൽ: ഉറുമ്പ്, പാറ്റ, പല്ലി എന്നിവയുടെ ശല്യം എങ്ങനെ അകറ്റുമെന്ന് ആശങ്കപ്പെടുന്നവർക്കായി പ്രകൃതിദത്ത ഔഷധം റെഡി. പ്രാണികളെ തുരത്താൻ ഓർഗാനിക്ക് ഔഷധമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കൻ പായൽ, പച്ചമഞ്ഞൾ, ആര്യവേപ്പ്, കാന്താരിനീര് തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ജൈവകീടനാശിനി, ദേവദാരം, ചുക്ക്, കുറുന്തോട്ടി, തക്കാരം തുടങ്ങിയവ ചേർത്ത് നിർമ്മിച്ച കുഴിനഖ നിവാരിണി, വേദന സംഹാരി, ത്വക് രോഗ നിവാരിണി, പാലുണ്ണി, അരിമ്പാറ, കാലിലെ ആണി തുടങ്ങിയവ തടയുന്നതിനുള്ള പ്രകൃതി ദത്ത ചേരുവകൾ കൊണ്ടുള്ള ഔഷധവും ഈ സ്റ്റാളിൽ ലഭ്യമാണ്.