vld-1

വെള്ളറട: കത്തിപ്പാറ ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരി അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ ക്ഷീര കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, ജില്ലാ പഞ്ചായത്തംഗം കെ.വി. വിചിത്ര, മണലി സ്റ്റാന്റിലി, അഡ്വ. കള്ളിക്കാട് ചന്ദ്രൻ, കെ.പി. ഗോപകുമാർ, അഡ്വ. ഗിരീഷ് കുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സംഘം സെക്രട്ടറി ലില്ലി പുഷ്പം സ്വാഗതവും പ്രസിഡന്റ് ബേബി നന്ദിയും പറഞ്ഞു.