ആറ്റിങ്ങൽ: പ്രശസ്ത ഹസ്തരേഖാശാസ്ത്ര വിദഗ്ദ്ധൻ ളാക്കാട്ടൂർ വിജയകുമാറിന്റെ ഹസ്ത രേഖാ ഫലപ്രവചന സ്റ്റാൾ കേരളകൗമുദി ഫെസ്റ്റിൽ ശ്രദ്ധ നേടുകയാണ്. കൈരേഖ സ്കാൻ ചെയ്ത് രണ്ടു മിനിട്ടുകൊണ്ട് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ 5 പേജുള്ള സമ്പൂർണ്ണ ഫലപ്രവചനമാണ് ഇവിടെ നൽകുന്നത്. ഭൂതം, ഭാവി, വർത്തമാനം എന്നിവ കൈരേഖയിലൂടെ പ്രവചിക്കുന്ന സ്റ്റാളിൽ നിരവധിപേരാണ് ഫലപ്രവചനം സ്വീകരിക്കാൻ എത്തുന്നത്.