കിളിമാനൂർ: റബർ ബോർഡ് കിളിമാനൂർ ഫീൽഡ് ഓഫീസിന്റെയും പോങ്ങനാട് റബർ ഉല്പാദക സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റബർ ടാപ്പിംഗ് പരിശീലന ക്ലാസിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും റബർ ബോർഡ് എ.ഡി.ഒ വി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പോങ്ങനാട് റബർ ഉല്പാദക സംഘം പ്രസിഡന്റ് കെ. വിജയൻ അദ്ധ്യക്ഷനായി. ഫിൽഡ് ഓഫീസർ അജിത എസ്, വി. ശിവദാസൻ ആചാരി, ഒ. അജിത എന്നിവർ ആശംസകൾ നടത്തി. എക്സിക്യൂട്ടീവ് അംഗം കെ.എം. രാധാകഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് വി. ജയശീലൻ നായർ നന്ദിയും പറഞ്ഞു.