malayinkil

മലയിൻകീഴ് :ഏകോപന സമിതി മലയിൻകീഴ് ജംഗ്ഷൻ ഉൾപ്പെടെ12 സ്ഥലങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ കൺട്രോളിംഗ് പൊലീസ് സ്റ്റേഷന് കൈമാറി.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജയൻ കെ.പണിക്കരുടെ അദ്ധ്യക്ഷതയിൽ വ്യാപാര ഭവനിൽ ചേർന്ന യോഗം നെടുമങ്ങാട് ഡി.വൈ.എസ്.പി.പി.സ്റ്റുവർട്ട് കീലർ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ,സി.ഐ.അനിൽകുമാർ,എസ്.ഐ.സൈജു,ഏകോപനസമിതി യൂണിറ്റ് ജനറൽ സെക്രട്ടറി കെ.കൃഷ്ണകുമാർ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.സി.സി.ടി.വി.കാമറയുടെ റിമോട്ട് കൺട്രോൾ പഞ്ചായത്ത് പ്രസിഡന്റും ജയൻകെ.പണിക്കരും ചേർന്ന് സ്റ്റുവർട്ട് കീലറിന് കൈമാറി.