മലയിൻകീഴ് : ദേശീയ പണിമുടക്കിന് മുന്നോടിയായി മലയിൻകീഴ് പഞ്ചായത്തിൽ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന കാൽനട പ്രചരണ ജാഥ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ജാഥ ക്യാപ്‌ടൻ വി എസ്. ശ്രീകാന്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കാണവിള ജംഗ്ഷിനിൽ ചേർന്ന യോഗത്തിൽ വി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കുരുവിൻ മുകൾ,മച്ചേൽ,കോവിലുവിള,ശാന്തുംമൂല,മലയിൻകീഴ്,മേപ്പുക്കട,കാപ്പി വിള എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. അന്തിയൂർക്കോണത്ത് ജാഥ സമാപിച്ചു.ട്രേഡ് യൂണിയൻ നേതാക്കളായ മച്ചേൽ രവികുമാർ, എം അനിൽകുമാർ, കെ.ജയചന്ദ്രൻ,മലയിൻകീഴ് ഗോപകുമാർ, ബി.കെ.ഷാജി,എ.സുബാഷ്,രാജേഷ് മേപ്പൂക്കട,മോഹനൻ,സുശീലൻ എന്നിവർ സംസാരിച്ചു.