kovalam

കോവളം: കിടാരക്കുഴിയിൽ വീട് കുത്തിത്തുറന്ന് സ്വർണ വളയും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളിച്ചൽ താന്നിവിള ചാത്താലം പാട്ട് കോളനി വീട്ടിൽ സുന്ദരൻ (53) ആണ് അറസ്റ്റിലായത്. 2018 ജൂലായ് 16ന് കിടാരക്കുഴി ജംഗ്ഷനു സമീപം കമലാനിവാസിൽ ജയന്റെ വീട് കുത്തിത്തുറന്ന് ഒരു പവന്റെ സ്വർണവളയും 1500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. നഗരത്തിൽ അടുത്ത കാലത്ത് നടന്ന മോഷണ കേസിലെ അന്വേഷണത്തിനിടെയാണ് ഇയാൾ കസ്റ്റഡിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.