തിരുവനന്തപുരം: ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചത് ശരിയായില്ലെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. ഗൾഫിൽ എല്ലാ നേതാക്കൾക്കും വലിയ സ്വീകരണമാണ് നൽകുന്നത്. പ്രവാസികൾ നാട്ടിലെത്തമ്പോൾ അതേ സ്വീകരണം പ്രതീക്ഷിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയിൽ പങ്കെടുക്കണമായിരുന്നു. സർക്കാർ മാറിയാലും ലോക കേരള സഭയുണ്ടാകും. പ്രവാസികളുടെ കാര്യത്തിൽ പാർട്ടികൾ ഒരുമിച്ച് നിൽക്കണം - യൂസഫലി പറഞ്ഞു.