മലയിൻകീഴ് : വിളവൂർക്കൽ പഞ്ചായത്തിലെ പുതുവീട്ട്മേലെയിൽ കഴിഞ്ഞ ദിവസം രാത്രി സെപ്റ്റിക് മാലിന്യവുമായെത്തിയ ടാങ്കർ ലോറിയും മൂന്നംഗ സംഘത്തെയും പിടികൂടി. മലപ്പുറം കാട്ടുപറമ്പിൽ വീട്ടിൽ അർഷാദ്(36), മൂങ്ങോടൻ വീട്ടിൽ മുഹമ്മദ്(27), പാലക്കാട് ചോലക്കുന്ന് വീട്ടിൽ അബ്ദുൾനൗഷാദ്(34) എന്നിവരാണ് പിടിയിലായത്. ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നും രാത്രികാല പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.