ന്യൂഡൽഹി : ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഒളിമ്പിക് ക്വാളിഫയർ ടൂർണമെന്റിനുമുള്ള സെലക്ഷൻ ട്രയൽസിൽ നിന്ന് പരിക്കുമൂലം സീനിയർ ഗുസ്തിതാരം സുശീൽ കുമാർ പിൻമാറി. ഇന്നാണ് ഡൽഹിയിൽ ട്രയൽസ്. രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയിട്ടുള്ള സുശീൽ ട്രയൽസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അത് തള്ളുകയായിരുന്നു. അതേസമയം സുശീലിന് ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് സൂചനയുണ്ട്.