തിരുവനന്തപുരം: ജനുവരി നാല് ലോക ബ്രെയ്‌ലി ദിനത്തോടനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്)ൽ 4, 5 തീയതികളിൽ കാഴ്ചകേൾവി പരിമിതിയുള്ളവരുടെ ദേശീയ കോൺഫറൻസ് നടത്തും. സൊസൈറ്റി ഫോർ എംപവർമെന്റ് ഓഫ് ഡെഫ് ബ്ലൈൻഡ് ആണ് 'ഇൻക്ലൂഷൻ ത്രൂ ടെക്‌നോളജി ആൻഡ് അഡ്വക്കസി' എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സമ്മേളനമാണിത്.