ചിറയിൻകീഴ്: ബി.ജെ.പി ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റായി മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ജി. സാബുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. മംഗലപുരം എം.എസ്.ആർ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിലാണ് ജില്ലാ വൈസ് പ്രസിഡന്റും വരണാധികാരിയുമായ കല്ലയം വിജയകുമാർ സാബുവിന്റെ പേര് പ്രഖ്യാപിച്ചത്. ബൂത്ത് പ്രസിഡന്റുമാർ, ശക്തി കേന്ദ്ര ഇൻ ചാർജ്ജുമാർ, പഞ്ചായത്ത് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരടങ്ങുന്ന സമ്മേളനത്തിലായിരുന്നു പുതിയ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.