ചിറയിൻകീഴ്: പെരുങ്ങുഴി മ‌ടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം തുടങ്ങി.8ന് സമാപിക്കും.ദിവസവും രാവിലെ 6ന് ഗണപതിഹോമം,4ന് രാവിലെ തിലകഹോമം, 5ന് രാവിലെ ശിവപാർവതി പൂജ,നാമത്രയഹോമം,രാത്രി വാസ്തുഹോമം,വാസ്തുബലി, 6ന് രാവിലെ പ്രായശ്ചിത്തഹോമം,രാത്രി പ്രാസാദ ശുദ്ധി ക്രിയകൾ,7ന് രാവിലെ ബിംബ ശുദ്ധി ക്രിയകൾ,വൈകിട്ട് 6.30ന് ജലദ്രോണി പൂജ,കലശപൂജ,ബ്രഹ്മ കലശ പൂജ, പരികലശ പൂജ,അധിവാസ ഹോമം,അത്താഴപൂജ, 8ന് രാവിലെ അഷ്ട ബന്ധം ചാർത്തൽ,ബ്രഹ്മകലശാഭിഷേകം, പരകലശാഭിഷേകം,ദീപാരാധന എന്നിവ നടക്കും. ആറാം തീയതി വരെ ദിവസവും വൈകിട്ട് 6.30ന് ഭഗവതി സേവ ഉണ്ടാകും.