തിരുവനന്തപുരം: നാലുശതമാനം പലിശയ്ക്ക് കാർഷികവായ്‌പ നൽകുന്ന ബാങ്ക് പദ്ധതി തുടരണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് സഹായദാസ് അദ്ധ്യക്ഷത വഹിച്ചു. മറ്റ് ഭാരവാഹികളായി ആർ.ശശിധരൻ, എസ്.ആർ. സാഗർ (വൈസ് പ്രസിഡന്റ്), ജസ്റ്റീൻ രാജ് (ട്രഷറർ), സി.ആർ. സുനു, ഡി. ശാന്തകുമാർ, വർക്കല സജീവ്, പോത്തൻകോട് ഗോപൻ, ആനപ്പാറ രവി, സുരേഷ് കുമാർ, ആർ. ജോസ് പ്രകാശ്, സതീഷ്, വസന്ത്, സിന്ധുലേഖ (ജനറൽ സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.