തിരുവനന്തപുരം: പത്തുദിവസത്തെ സ്വാതി സംഗീതോത്സവത്തിന് ഇന്ന് കുതിരമാളികയിൽ തുടക്കമാകും. ദിവസവും വൈകിട്ട് ആറുമുതൽ രാത്രി ഒമ്പത് വരെയാണ് കച്ചേരി. ഇന്ന് അമൃത വെങ്കിടേഷും നാളെ പ്രിൻസ് രാമവർമ്മയുമാണ് കച്ചേരി നടത്തുക. മറ്റ് ദിവസങ്ങളിൽ കർണാടിക് ബ്രദേഴ്സ്, എച്ച്. രത്നപ്രഭ, അമിത് നഡിഗ, ഒ.എസ്. അരുൺ, സാകേത് രാം, വിഷ്‌ണുദേവ് നമ്പൂതിരി, അമൃത മുരളി, ഡോ.ടി.വി. ഗോപാലകൃഷ്ണൻ, സഞ്ജയ് സുബ്രഹ്മണ്യം, അവണീശ്വരം എസ്.ആർ. വിനു തുടങ്ങിയവരും പരിപാടി അവതരിപ്പിക്കും.