nss

ചിറയിൻകീഴ്: ചിറയിൻകീഴ് നാട്ടുവാരം എൻ.എസ്.എസ് കരയോഗം മന്നത്തു പദ്മനാഭന്റെ 143-ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുഷ്പാർച്ചന,മധുര പലഹാര വിതരണം,പായസവിതരണം എന്നിവ നടന്നു.അനുസ്മരണ സമ്മേളനം എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനർ പാലവിള സുരേഷ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ്‌ എം.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.വനിതാ സമാജം പ്രസിഡന്റ്‌ എം.എസ്. വസന്തകുമാരി അനുസ്മരണ പ്രഭാഷണം നടത്തി.ജെ.രഘുകുമാർ ആചാര്യന്റെ ജീവിത ദർശനങ്ങളെക്കുറിച്ച് ക്ലാസ്‌ നയിച്ചു.ആർ.രാമചന്ദ്രൻ നായർ,കെ.എൽ.രത്ന കുമാരി അമ്മ,രാധാമണി എന്നിവർ സംസാരിച്ചു.