1. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തിലെ ഏത് നദിയെക്കുറിച്ചാണ് പരാമർശിച്ചിട്ടുള്ളത്?
ചൂർണി
2. സംസ്കൃതവും പഴയ മലയാള ഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷാശൈലി?
മണിപ്രവാളം
3. ഓണത്തെക്കുറിച്ച് പരാമർശമുള്ള ആദ്യത്തെ സംഘകാലകൃതി?
മധുരൈകാഞ്ചി
4. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണഗുരു
5. ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്?
വി. നാഗമയ്യ
6. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ച വിദേശികൾ ?
ബ്രിട്ടീഷുകാർ
7. തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ ആരംഭിച്ച രാജാവ്?
ശ്രീമൂലം തിരുനാൾ
8. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം?
നെടുമങ്ങാട്
9. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
10. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്?
കൊട്ടാരക്കര തമ്പുരാൻ
11. കേരള തുളസീദാസ് എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
12. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?
പന്തളം കെ.പി. രാമൻപിള്ള
13. ഏത് ജില്ലയിലാണ് പക്ഷിപാതാളം?
വയനാട്
14. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ?
തോമസ് ഹാർവേ ബാബർ
15. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ?
പാമ്പാർ
16. മലബാർ കലാപം നടന്ന വർഷം?
1921
17. കേരളത്തിലെ മഴനിഴൽ പ്രദേശം ?
ചിന്നാർ
18. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ച വിദേശശക്തികൾ?
ഡച്ചുകാർ
19. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി
20. ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കപ്പെടുന്ന തത്വം ?
ചേരിചേരാനയം
21. കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവിയുള്ള കരിമീൻ, ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്?
ശ്രീലങ്ക.