smrithi-irani

ന്യൂഡൽഹി: എന്തുകൊണ്ടാണ് ഇന്ത്യയിൽ ഭാര്യമാർ എപ്പോഴും ഭർത്താക്കന്മാരുടെ രണ്ടടി പുറകിൽ നടക്കുന്നത്? കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇതിനുമൽകിയ ഉത്തരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ സൂപ്പർ വൈറൽ. സ്മൃതി ഇറാനി കുറച്ച് മാസങ്ങൾക്കു മുമ്പ് നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ തകർത്തോടുന്നത്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾ എപ്പോഴും ഭർത്താവിന് പുറകിൽ ഉണ്ടായിരിക്കണമെന്നത് ദൈവം തീരുമാനിച്ചതാണ്.

ഭർത്താക്കമാർക്ക് ഒരു പ്രശ്‌നം വന്നാൽ അവനെ താങ്ങി നിറുത്താനും, തളരാതെ പിടിച്ചു നിറുത്താനും ശക്തിനൽകാനും സ്ത്രീകൾക്കേ കഴിയൂ. അതുകൊണ്ടാണ് സ്ത്രീകൾ എപ്പോഴും ഭർത്താക്കന്മാരുടെ പുറകിൽ നിൽക്കുന്നത്-ഇങ്ങനെ പോകുന്നു സ്മൃതിയുടെ വിശദീകരണം.
ഇൗ വിശദീകരണത്തെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.