തിരുവനന്തപുരം: അഖിലകേരള നായിഡു സമുദായ സഭയുടെ ദേശീയ പ്രതിനിധി സമ്മേളനം നാളെ രാവിലെ 10.30ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നടന്ന സംസ്ഥാനസമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളായ കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, ഒ.രാജഗോപാൽ, വി.കെ.പ്രശാന്ത്, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ പങ്കെടുക്കും. കുമ്മനം രാജശേഖരൻ ആശംസ നേരും. സഭയുടെ സംസ്ഥാനപ്രസിഡന്റ് ഗണേഷ് കുാർ നായിഡു അദ്ധ്യക്ഷത വഹിക്കും.