കിളിമാനൂർ:ആൾ ഇന്ത്യാ കിസാൻ കോൺഗ്രസ് ആറ്റിങ്ങൾ നിയോജക മണ്ഡലം പുതുവത്സരത്തിൽ ഫലവൃക്ഷ തൈ നട്ട് പുതുവർഷം ആഘോഷിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളിയാണ് കല്ലമ്പലം പുല്ലൂർമുക്കിൽ പ്ലാവിൻ തൈ നട്ടത്.ജില്ലാ സെക്രട്ടറി റോബിൻ കിഷൻ,നിയോജക മണ്ഡലം പ്രസിഡന്റ് ഹരിലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം തോട്ടക്കാട്,ദിലീപ് കുമാർ,ബാബു രാജൻ,മണിയൻ തുടങ്ങിയവർ സംബന്ധിച്ചു.