കല്ലമ്പലം: കുടവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'കനിവ് ' സംഘടനയുടെയും ആറ്റിങ്ങൽ അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പുലിക്കുഴി മുക്കിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. താഹ ഉദ്ഘാടനം ചെയ്‌തു. കനിവ് പ്രസിഡന്റ് സബീർ ഹുസൈൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കുടവൂർ നിസാം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മുഹമ്മദ്‌ അൻസാർ സ്വാഗതവും ട്രഷറർ സാബു ജലാൽ നന്ദിയും പറഞ്ഞു.