തിരുവനന്തപുരം : കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുവിതരണ സംവിധാനവും പുതിയ നിയമാവലിയും എന്ന വിഷയത്തിൽ ജില്ലയിലെ റേഷൻ വ്യാപാരികൾക്കായി ഇന്ന് രാവിലെ 9.30ന് മാഞ്ഞാലിക്കുളം രാജീവ് ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിൽ ശില്പശാല നടക്കും.അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് തലയൽ മധു അദ്ധ്യക്ഷത വഹിക്കും. വിഷയാവതരണം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് .സുരേന്ദ്രൻ നിർവഹിക്കും. ജില്ലാ സപ്ളൈ ഓഫീസർ ജലജ ജി.എസ്.റാണി, ട്രഷറർ കുടപ്പനക്കുന്ന് ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും.