കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് പഞ്ചായത്തുകളിൽപ്പെട്ട ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് നടക്കും.കിളിമാനൂർ ഗവൺമെന്റ് എച്ച്‌.എസ്.എസ് ആഡിറ്റോറിയത്തിൽ രാവിലെ 9.30ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് സ്വാഗതം പറയും.ആദ്യ അപേക്ഷ വി.ജോയി എം.എൽ.എ ഏറ്റുവാങ്ങും.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷകനാകും.