തിരുവനന്തപുരം: ട്രഷറി നിയന്ത്രണം അവസാനിപ്പിക്കണമെന്നും കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നും കരാർ കുടിശിക നൽകണമെന്നുമാവശ്യപ്പട്ട് കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്‌കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.വിൻസന്റ് എം.എൽ.എ, സംഘടനാ നേതാക്കളായ കൃഷ്ണപൊതുവാൾ, പി.വി.കൃഷ്ണൻ, വർഗീസ്, നാഗരത്നൻ, പി.മോഹൻദാസ്, ബി.എം.കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.