വക്കം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കീഴാറ്റിങ്ങൽ ലക്ഷ്മി നിവാസിൽ മഞ്ജുഷ (33) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. സംസാരശേഷി ഇല്ലാത്ത മഞ്ജുഷയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഭർത്താവിനും പൊള്ളലേറ്റു. എന്നാൽ മഞ്ജുഷയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. കടയ്ക്കാവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.