തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കെ.എസ്.ആർ.ടി.സി.യെ സർക്കാർ വകുപ്പാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഭീമഹർജി സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. മനോഷ്‌കുമാർ, കെ.എസ്.ടി.ഇ.എസ് സംസ്ഥാന സെക്രട്ടറി പ്രദീപ് വി. നായർ, കെ. ജയകുമാർ, കെ.എൽ. രാജേഷ് എന്നിവർ സംസാരിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് ജി.കെ.അജിത്, എസ്.അജയകുമാർ, എസ്.ശ്രീകുമാർ, ആർ.എൽ.ബിജുകുമാർ, ടി.സിന്ധു എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.