ബാലരാമപുരം: പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പ്രാർത്ഥനാമന്ദിരം വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 10 ന് നടക്കുന്ന ശ്രീനാരായണകൺവെൻഷനിൽ ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് ഡോ.കെ.സുശീല മാനസിക സന്തോഷം പ്രാർത്ഥനയിലൂടെ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക 12.30ന് സമൂഹസദ്യ,വൈകിട്ട് 7ന് നടക്കുന്ന ഗുരുധർമ്മപ്രചരണസഭാ വാർഷിക സമ്മേളനം ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദഉദ്ഘാടനം ചെയ്യും.ഗുരുധർമ്മപ്രചാരണസഭ കേന്ദ്രസമിതിയംഗം ജി.പ്രഭാകരപണിക്കർ അദ്ധ്യക്ഷത വഹിക്കും.ടി.വി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഉപദേശകസമിതിയംഗം അശോകൻ ശാന്തി,ഡോ.ജയകുമാർ.അരുമാനൂർ.ജി.മാധവൻ,മണ്ഡലം സെക്രട്ടറി അരുൺ എന്നിവർ സംസാരിക്കും.രാത്രി 10 ന് തിറയാട്ടം.