ബാലരാമപുരം: ആലുവിള റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ ധനസഹായം എം.എൽ.എ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ പ്രീജ,പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബാലരാമപുരം പൊലീസ് പി.ആർ.ഒ എ.വി സജീവ്,സാഹിത്യകാരൻ തലയൽ മനോഹരൻ നായർ, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,മാളോട്ട് ക്ഷേത്രം പ്രസിഡന്റ് എൻ.ഹരിഹരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഗിരിജകുമാരി നന്ദിയും പറയും. തുടർന്ന് തലയൽ സ്വരസന്ധ്യ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മ്യൂസിക് ഷോയും നടന്നു.