ബാലരാമപുരം:കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി മുടിപ്പുരനട ഗവ.എൽ.പി സ്കൂളിലെ നെല്ലിമരച്ചോട്ടിൽ എന്ന പേരിൽ ചതുർദിന അവധിക്കാല ശില്പശാല സംഘടിപ്പിച്ചു.കുമാരി അനാമിക ഉദ്ഘാടനം ചെയ്തു.മഞ്ചു വെള്ളായണി കുട്ടികളുമായി സംവദിച്ചു.നാടൻ പാട്ട് അരങ്ങിനെക്കുറിച്ച് എസ്.ടി ഷാജൻ ക്ലാസ്ടുത്തു.സന്തോഷ് രാജശേഖരൻ തിരക്കഥാ രചനക്കും,അരങ്ങിന് വി.എസ് കലാധരനും കഥാരചനയിൽ സ്വാമിനാഥൻ പുറക്കാടും,തെങ്ങോല കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിന് മോഹനനും നേത്യത്വം നൽകി.നടൻ അഖിലേഷ് കുട്ടികളുമായി അഭിനയം പങ്കുവച്ചു.ഹെഡ്മാസ്റ്റർ എം.ഷാജി, വാർഡ് മെമ്പർ മനോജ്.കെ.നായർ, അദ്ധ്യാപകരായ വി.സബീന, എൻ.പി.ഗീത, എസ്.ഷാനി, പി.ടി.എ പ്രസിഡന്റ് എ.ആർ.അനൂപ്,എം.പി.ടി.എ പ്രസിഡന്റ് പി.ആർ.മായ എന്നിവർ നേത്യത്വം നൽകി.ഗ്രീൻ ആർമി ഇന്റെർ നാഷണലിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ നടന്നു.