ബാലരാമപുരം: പുരോഗമന കലാസാഹിത്യസംഘം നേമം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികാഘോഷം വെള്ളായണി ഗവ.എൽ.പി.എസിൽ കേരള സർവകലാശാല ശ്രീനാരായണ ഗുരു അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ആർ.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപക പുരസ്കാര ജേതാവ് എ.എസ് മൻസൂറിനെ ആദരിച്ചു. പുരോഗമനകലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കാരക്കാമണ്ഡപം വിജയകുമാർ,കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ,പി.എൻ.സരസമ്മ,എസ്.വിജയകുമാർ,കരുമം രാധാകൃഷ്ണൻ നായർ,വെള്ളായണി ശിവകുമാർ എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി കെ.വിജയകുമാർ സ്വാഗതവും കെ.പി.ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.