ആര്യനാട്:ഫിഷ് ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബയോ ഫ്ലോക്ക് പഠന ക്ലാസ് 5ന് ഉച്ചയ്ക്ക് 2.30ന് ചെറുകുളം ജോയിയുടെ ആയുഷ് ഫിഷ് ഫാമിൽ നടക്കും.പരിശീലന പരിപാടി വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തഗം എൽ.പി.മായാദേവി മുഖ്യതിഥിയായി പങ്കെടുക്കും.വാർഡ് മെമ്പർ എ.ആർ.ബിജുകുമാർ,സംസ്ഥാന പ്രസിഡന്റ്‌ റെജിപൂത്തറ,സംസ്ഥാന സെക്രട്ടറി പ്രസാദ് മേനോൻ,ജോയി,അനുഎന്നിവർ സംസാരിക്കും.തുടർന്ന് മിഥുൻ നയിക്കുന്ന ബയോ ഫ്ലോക്ക് പഠന ക്ലാസും നടക്കും.