nanniyode

പാലോട്: സർക്കാരിന്റെ പ്രഖ്യാപനത്തിലെ നന്മ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നൽകി ഗ്രാമങ്ങളിൽ പഴമയുടെ കൂവ ഇലയും തുണി സഞ്ചിയും തിരികെ എത്തി. ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചും സന്ദേശങ്ങളടങ്ങിയ ലഘുരേഖകൾ വിതരണം ചെയ്തും പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക് നിരോധനത്തിന്റെ വസ്തുതകൾ മനസിലാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ തുണി സഞ്ചികളും പേപ്പർ ബാഗുകളും വിതരണം ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നന്ദിയോട് പഞ്ചായത്തിലെ പച്ചവാർഡിലെ കുടുംബശ്രീ യൂണിറ്റ് നിർമ്മിച്ച തുണി സഞ്ചികൾ മാർക്കറ്റിനുള്ളിൽ സൗജന്യമായി വിതരണം ചെയ്തു.