പൂവാർ: പൂവാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഈ വർഷത്തെ വൃശ്ചിക ചിറപ്പിന്റെ സമാപനവും മകരവിളക്ക് മഹോത്സവവും ജനുവരി 11ന് തുടങ്ങി 15 ന് സമാപിക്കും. ജനുവരി 11ന് രാവിലെ 5 ന് നിർമ്മാല്യം, ഗണപതിഹോമം, ഉഷപൂജ, 8 ന് കോട്ടുകാൽ സുനിൽ നടത്തുന്ന മതപ്രഭാഷണം, 10.30 ന് നവകപൂജ, 11.30 ന് നല്ലെണ്ണ അഭിഷേകം, നവകലശാഭിഷേകം.12.30 ന് അലങ്കാര ദീപാരാധന, ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, വൈകിട്ട് 5.30ന് പഴയകട കൃഷ്ണൻ നായർ അവതരിപ്പിക്കുന്ന അയ്യപ്പഭാഗവത പാരായണം. 6.30ന് സഹസ്ര നീരാഞ്ചനവും സന്ധ്യാ ദീപാരാധനയും, രാത്രി 7 ന് പൂവാർ ശ്രീധർമ്മശാസ്താഭജന സമിതി അവതരിപ്പിക്കുന്ന ശരണധ്വനി, 9 ന് അത്താഴപൂജ.

രണ്ടാം ഉത്സവമായ 12 ന് രാവിലെ 11.30ന് തേൻ അഭിഷേകം, വൈകിട്ട് 7 ന് ശൂലംകുടി ശ്രീമുത്തരമ്മൻ ക്ഷേത്ര ഭജന സമിത അവതരിപ്പിക്കുന്ന ഭജന.

മൂന്നാം ഉത്സവം 13 ന് രാവിലെ 9 ന് വിശേഷാൽ ആയില്യ നാഗരൂട്ട് പൂജ, 11.30 ന് ഇളനീർ, ക്ഷീര അഭിഷേകങ്ങൾ, നവകലശാഭിഷേകം, വൈകിട്ട് 7 ന് സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ മാസ്റ്റർ ആർ.ആർ. ഹരിനാരായൺ അവതരിപ്പിക്കുന്ന സംഗീത സദസ്സ്. നാലാം ഉത്സവം 14ന് രാവിലെ 11.30ന് ഭസ്മാഭിഷേകം, വൈകിട്ട് 7 ന് തിരുവനന്തപുരം അഭേദാനന്ദപുരം ഓംശ്രീ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, രാത്രി 9.30ന് തിരുവനന്തപുരം സ്വരജതി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഡാൻസ്, അഞ്ചാം ഉത്സവം 15 ന് രാവിലെ 8ന് കോളിയൂർ ശ്രീഗണേശസദ് സംഘം വിജയലക്ഷ്മിയമ്മ അവതരിപ്പിക്കുന്ന നാരായണീയ പാരായണം, വൈകിട്ട് 6.45 ന് മകരദീപവും, അലങ്കാര ദീപാരാധനയും, രാത്രി 10 ന് കോട്ടയം പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള.