നെടുമങ്ങാട് :നഗരസഭയിലെ ഉപയോഗരഹിതമായ ഇരിഞ്ചയം ഐസ് പ്ലാന്റ് കെട്ടിടത്തിൽ ഫയർഫോഴ്‌സ് യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്നും ഉളിയൂരിലെ മൃഗാശുപത്രി നഗരമദ്ധ്യത്ത്സൗകര്യപ്രദമായ സ്ഥലത്തേയ്ക്ക് മാറ്റണമെന്നും എസ്.എൻ.ഡി.പി യോഗം ഇരിഞ്ചയം ശാഖ ആവശ്യപ്പെട്ടു.നഗരസഭാധികൃതർക്ക് നിവേദനം നൽകുമെന്ന് യൂത്ത് മൂവ്മെന്റ് താലൂക്ക് വൈസ് പ്രസിഡന്റും ശിവസേന മേഖല സെക്രട്ടറിയുമായ സുരാജ് ചെല്ലാംകോട്, ഇരിഞ്ചയം ശാഖാ സെക്രട്ടറി വാഴക്കാട് മോഹനൻ,ശാഖാ പ്രതിനിധി മോഹനദാസ് എന്നിവർ അറിയിച്ചു.